Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nipah Case

'ഭ​രി​ക്കു​ന്ന​വ​ൻ ശ​രി​യ​ല്ലെ​ങ്കി​ൽ നി​പ വ​രും'; വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ​ഴ​യ പ്ര​സം​ഗം ച​ർ​ച്ച​യാ​കു​ന്നു, മ​റു​പ​ടി​യു​മാ​യി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ, കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ മു​ൻ​പ് ന​ട​ത്തി​യ ഒ​രു പ്ര​സം​ഗം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​പ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് ഇ​പ്പോ​ൾ ഇ​ട​ത് അ​നു​കൂ​ലി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും വീ​ണ്ടും ച​ർ​ച്ച​യാ​ക്കു​ന്ന​ത്.

"പ​ണ്ടൊ​രു ചൊ​ല്ലു​ണ്ട്, എ​ര​ണം കെ​ട്ട​വ​ൻ നാ​ട് ഭ​രി​ച്ചാ​ൽ നാ​ട് മു​ടി​യും. ഓ​ണം ആ​ഘോ​ഷി​ച്ചി​ട്ട് കാ​ലം മ​റ​ന്നു. ഇ​തു​വ​രെ കേ​ൾ​ക്കാ​ത്ത രോ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന​ത്. വ​വ്വാ​ൽ ആ​ണ​ത്രേ നി​പ പ​ര​ത്തു​ന്ന​ത്! കെ. ​ക​രു​ണാ​ക​ര​നും എ.​കെ. ആ​ന്‍റ​ണി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ഭ​രി​ച്ചി​രു​ന്ന കാ​ല​ത്ത് ഈ ​നാ​ട്ടി​ൽ വ​വ്വാ​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലേ? അ​പ്പോ​ഴൊ​ന്നും ഉ​ണ്ടാ​കാ​ത്ത നി​പ ഇ​പ്പോ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണം ഭ​രി​ക്കു​ന്ന​വ​ൻ ശ​രി​യ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്," എ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ അ​ന്ന​ത്തെ വി​വാ​ദ പ്ര​സം​ഗം.

അ​തേ​സ​മ​യം, ഈ ​പ​ഴ​യ പ്ര​സം​ഗം മു​ൻ​നി​ർ​ത്തി മു​ര​ളീ​ധ​ര​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രം​ഗ​ത്തെ​ത്തി. മു​ൻ​പ് നി​പ​യെ​ക്കു​റി​ച്ച് ഇ​ന്ന​ത്തെ ഒ​രു പ്ര​ധാ​ന നേ​താ​വ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പ​ല​രും ത​നി​ക്ക് അ​യ​ച്ചു​ത​ന്നു​വെ​ന്ന് മ​ന്ത്രി ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു. "അ​തി​നെ​ക്കു​റി​ച്ച് ഇ​വി​ടെ ഒ​ന്നും എ​ഴു​തു​ന്നി​ല്ല. ശ​രി​തെ​റ്റു​ക​ൾ കാ​ലം തെ​ളി​യി​ക്ക​ട്ടെ. രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​ക​ളി​ലും വെ​ല്ലു​വി​ളി​ക​ളി​ലും ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ഏ​റ്റ​വും മി​ക​ച്ച ശാ​സ്ത്രീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ക എ​ന്ന​താ​ണ് അ​നി​വാ​ര്യം. അ​തി​ന് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ക എ​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷ സ​മീ​പ​നം."

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​ത്ത​രം ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ച്ച മു​ര​ളീ​ധ​ര​ന്‍റെ പ​ഴ​യ നി​ല​പാ​ടി​നെ​തി​രെ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.

 

Latest News

Corehub Up